ആലുവ: ഇടതുപക്ഷ ജനാധിപത്യമുന്നണി ആലുവ നിയോജകമണ്ഡലം കമ്മിറ്റി കൺവീനറായി എൻ.സി.പി ജില്ലാ സെക്രട്ടറി എം.എ. അബ്ദുൾഖാദർ ചുമതലയേറ്റു. വി. സലിം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, മുരളി പുത്തൻവേലി, കെ.പി. ഷാജി, പി. നവകുമാരൻ, കെ.കെ. ഏലിയാസ്, സലീം എടത്തല, ഹുസൈൻ കുന്നുകര, കെ.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് കൺവീനറായിരുന്ന കെ.എം. കുഞ്ഞുമോൻ എൻ.സി.പി വിട്ട് കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് അബ്ദുൾ ഖാദറെ നിശ്ചയിച്ചത്. രണ്ടരമാസംമുമ്പ് എൻ.സി.പി ജില്ലാനേതൃത്വം അബ്ദുൾ ഖാദറിന്റെ പേര് നിർദ്ദേശിച്ചെങ്കിലും ചില പരാതികൾ ഉയർന്ന സാഹചര്യത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഇടപെട്ട് നിയമനം മരവിപ്പിക്കുകയായിരുന്നു. നിർമ്മാണം ആരംഭിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയം പ്രവർത്തന സജ്ജമാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.