കളമശേരി: നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണം പുന:സ്ഥാപിച്ചതായി ചെയർപെഴ്സൺ സീമാ കണ്ണൻ അറിയിച്ചു. ജൈവ ,അജൈവ മാലിന്യമാണ് കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്നത്. രാത്രികാല നിരീക്ഷണ സ്ക്വാഡുകൾ ശക്തിപ്പെടുത്തി. പൊതുനിരത്തുകളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടരുമെന്നും ചെയ‌ർ പേഴ്സൺ പറഞ്ഞു.