കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, സെക്രട്ടറി എ.ബാലഗോപാൽ, ട്രഷറർ രഞ്ജിത്ത് വാര്യർ, ദേവസ്വം ഓഫീസർ എസ്. പ്രദീപ് കുമാർ, ശരത് എന്നിവർ സംസാരിച്ചു.