കാലടി: കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ നവംബർ, ഡിസംബർ മാസത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും സർക്കാർ നിബന്ധനകളും ജനങ്ങളുടെ മുൻകരുതലും മൂലം വീണ്ടും യാത്രക്കാർ കുറഞ്ഞതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ പറഞ്ഞു.

സർവീസ് വീണ്ടും ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറു മാസക്കാലത്തെ നികുതി തുകയായ 60,000 രൂപയോളം ഒഴിവാക്കുകയോ കാലാവധി നീട്ടി നൽകുകയോ വേണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.