കൊച്ചി: വീടുകളിലെ ഫ്യൂസായ ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, ബാറ്ററികൾ, മറ്റ് ഇലക്ട്രിക് മാലിന്യങ്ങൾ എന്നിവ ശേഖരിച്ച് നശിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് കെ.കെ. സുകുമാരൻ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.എ.കെ. ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. സുജിത്, കെ.കെ. ഷെറൂബ്, അഡ്വ. രാധാകൃഷ്ണൻ എം. രാജഗോപാൽ എന്നിവർ സംസാരിച്ചു.