
കൊച്ചി: കേന്ദ്ര ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓൺലൈൻ പ്രതിഷേധറാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. റാലിയിൽ കേന്ദ്ര ബഡ്ജറ്റിനെ വിലയിരുത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി.എബ്രഹാം, സാമ്പത്തിക കാര്യ വിദഗ്ദ്ധൻ അഡ്വ. വി,കെ. പ്രസാദ്, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. കോർപ്പറേറ്റുകൾക്ക് ആനുകൂല്യക്കൾ നൽകാൻ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും പൊതുമേഖലകൾ വിറ്റും വിഭവ സമാഹരണം നടത്തുന്ന ബഡ്ജറ്റിനെതിരെ പ്രതിഷേധം ഉയർത്തണമെന്ന് ഭാരവഹാകിൾ പറഞ്ഞു.