കൊച്ചി: ലോക കാൻസർ ദിത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എറണാകുളം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ചേംബർ ഇന്റർനാഷണൽ അടിമാലി, വൈറ്റില എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ വാരാചരണം നടൻ ടിനി ടോം ഇന്ന് രണ്ടുമണിക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാൻസർ പ്രതിരോധവും ആഹാരവും എന്ന വിഷയത്തിൽ കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രൊഫസറും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ഡോ. എസ്. ഗോപകുമാർ ബോധവത്കരണ ക്ലാസെടുക്കും. മീറ്റിംഗ് ഐ.ഡി: 824 4745 1914 , പാസ്‌വേഡ്: 351755. ഫോൺ 8113813340