road
തകർന്നുകിടക്കുന്ന നാഗപ്പുഴ– കല്ലൂർ റോഡ്

മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ നാഗപ്പുഴ– കല്ലൂർ റോഡ് കാൽനടപോലും അസാദ്ധ്യമായ വിധത്തിൽ തകർന്ന് തരിപ്പണമായി. ടാറിംഗ് മുഴുവൻ പൊളിഞ്ഞ് കുഴികളായിക്കിടക്കുന്ന റോഡ് അടിയന്തരമായ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വാഹനഉടമകളും പ്രക്ഷോഭത്തിലേക്ക്.

നാലരക്കിലോമീറ്റർ നീളമുള്ള കല്ലൂർക്കാട് പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. പാറടമകളിൽ നിന്നുള്ള ടോറസ് ലോറികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. നൂറുകണക്കിന് ലോറികളാണ് പാറമടകളിലേക്കും പുറത്തേക്കും അമിതലോഡുമായി പോകുന്നത്. ഇതാണ് റോഡ് തകരാർ പ്രധാന കാരണമെന്ന് പറയുന്നു.