തൃപ്പൂണിത്തുറ: നഗരസഭയിലെ എരൂർ മാത്തൂർ-കണിയാമ്പുഴ റോഡ് വികസനത്തിനുള്ള പദ്ധതി തയ്യാറാക്കുവാൻ 3,20,000 രൂപ അനുവദിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു.10 മീറ്റർ വീതിയിൽ റോഡ് നിർമിക്കും. ഇപ്പോൾ ചിലയിടങ്ങളിൽ നാല് മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് വീതികുറഞ്ഞ ഭാഗങ്ങൾക്ക് മുൻഗണനാക്രമത്തിൽ ഭൂമി ഏറ്റെടുക്കുവാൻ 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 26 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കെ.ബാബു അറിയിച്ചു.