sreevidya
ശ്രീവിദ്യ

വൈപ്പിൻ: രണ്ട് കിഡ്‌നിയും തകരാറിലായ യുവതി ശസ്ത്രക്രിയയ്ക്കായി സഹായംതേടുന്നു. വൈപ്പിൻ കർത്തേടത്ത് വാടകവീട്ടിൽ കഴിയുന്ന ചക്കാലക്കൽ വിമലയുടെയും പരേതനായ നാരായണന്റെയും മകൾ ശ്രീവിദ്യയാണ് (37) സുമനസുകളുടെ കാരുണ്യം തേടുന്നത്. അമ്മ വിമലയുടെ കൂടെയാണ് താമസം. ഒമ്പതുവയസുള്ള മകളുണ്ട്. ഒരുവർഷമായി ആഴ്ചയിൽ 3 ദിവസംവീതം ഡയാലിസിസ് തുടരുന്നു. അടിയന്തരമായി കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. 30ലക്ഷം രൂപ ചെലവാകും. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ആൺതുണയില്ലാത്ത കുടുംബം നട്ടംതിരിയുകയാണ്.
എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം വി.കെ. സമ്പത്ത്കുമാർ ചെയർമാനായി ചികിത്സാസഹായനിധി രൂപീകരിച്ചു. എസ്.ബി.ഐ പെരുമ്പിള്ളി ഞാറയ്ക്കൽ ബ്രാഞ്ച് ശാഖയിൽ 67255098984 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്. എസ് കോഡ്: SBIN 0016860. ഫോൺ: 9995299315.