പെരുമ്പാവൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതീകാത്മകസമരം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി. വിതാൻ അദ്ധ്യക്ഷത വഹിച്ചു. എം.എം അജാസ്, ടി.എസ് സുധീഷ് എന്നിവർ സംസാരിച്ചു, അനൂജ് എം. കൃഷ്ണൻ, ബിനു പി. ജോൺ, കെ.ടി. ശ്രീജേഷ്, വിനു നാരായണൻ, പി.ജെ. ഏൽദോസ്, പി.കെ. അൻവർ എന്നിവർ നേതൃത്വം നൽകി.