കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റോഷിൻ കോശിയെ പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള എൻ.ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം എൻ.എം. രാജേഷ്, ഏരിയാ പ്രസിഡന്റ് കെ.പി. വിനോദ്, കെ.ജി.ഒ.എ ഏരിയാ പ്രസിഡന്റ് വിനോദ്, മോഹനൻ, അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു