തൃപ്പൂണിത്തുറ: റോട്ടറി ക്ലബ് ഒഫ് തൃപ്പൂണിത്തുറ റോയലിന്റെ നേതൃത്വത്തിൽ നവീകരിച്ച എരൂർ തുതിയൂർ നടപ്പാലത്തിന്റെ ഉദ്ഘാടനം റോട്ടറി ഗവർണർ രാജശേഖർ ശ്രീനിവാസൻ നിർവഹിച്ചു. തുരുമ്പെടുത്ത് പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്ന നടപ്പാലം പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ച് നവീകരിക്കുകയായിരുന്നു. പാലത്തിൽ സോളാർ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങിൽ റോട്ടറി എ.ജി. നരേന്ദ്രകുമാർ, ക്ലബ് പ്രസിഡന്റ് ഡോ.ജോൺ മാത്യു,സെക്രട്ടറി അഡ്വ.രാമകൃഷ്ണൻ പോറ്റി,സോൺ ചെയർമാന്മാരായ ക്യാപ്റ്റൻ ഹരികുമാർ, ഡോ.വി.കെ അജിത്കുമാർ, വിനോദ് കെ.മേനോൻ, അഡ്വ.ഗിരിജ വല്ലഭൻ എന്നിവർ പങ്കെടുത്തു.