പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ കളിക്കളം ഒരുക്കി കളികൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ഫുട്ബാൾ ഷൂട്ട് ഔട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. സഗീർ, ബേസിൽ പുത്തൻ വീട്ടിൽ, ജോസി വേലിക്കകത്ത്, എം. പി.ശിവദത്തൻ, കെ.ഡി.അനിൽ കുമാർ , ഷെബിൻ ജോർജ്, എം.പി. രത്തൻ, രാജേഷ് ഓടത്തും പറമ്പിൽ എന്നിവർ പങ്കെടുത്തു.