കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും. വൈകിട്ട് 7നും 8നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ചേന്നാട് ചെറിയ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഉത്സവത്തോടനുബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സിറ്റി പൊലീസ് അസി. കമ്മിഷണർ ജയകുമാറും മെഡിക്കൽ എയ്ഡ് പോസ്റ്റ് മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ലൂയീസ് പുളിക്കനും ഉദ്ഘാടനം ചെയ്തു.