അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിന് സമീപം വലിയഗർത്തം രൂപപ്പെട്ടിരിക്കുന്നതിനാൽ യാത്രക്കാർ ആശങ്കയിൽ. റോഡിന്റെ തെക്കുഭാഗത്തായാണ് അപകടഭീഷണിയായി ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ റോഡിനോട് ചേർന്ന് കുറ്റിക്കാടുണ്ടായിരുന്നതിനാൽ ഗർത്തം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സമീപത്തെ കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ജനപ്രതിനിധികളെ അറിയിച്ചു. റോജി എം.ജോൺ എം.എൽ.എ.സ്ഥലം
സന്ദർശിച്ചു. പി.ഡബ്ല്യു.ഡി.ഉദ്യോഗസ്ഥർപരിശോധന നടത്തി. ടാർ വീപ്പകൾ റോഡിൽ നിരത്തി താത്കാലികമായി ഈ ഭാഗത്തൂകൂടെയുള്ള ഗതാഗതം തടഞ്ഞു.
വലിയ താഴ്ചയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കൊച്ചി- സേലം പൈപ്പ് ലൈൻ ഇതുവഴി
കടന്നുപോകുന്നുണ്ട്. റോഡിന് മുകൾഭാഗത്ത് ഗർത്തം ചെറുതായി തോന്നാമെങ്കിലും അടിഭാഗം മുഴുവൻ പൊള്ളയാണ്.