പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ച് ഭഗവതിയുടെ തിടമ്പേറ്റുന്നത് വള്ളുവനാടിന്റെ ആനച്ചന്തം ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പനാണ്. വടക്കുംമുറി യുവജന സംഘമാണ് ചെലവ് വഹിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഗജവീരൻമാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇന്ന് 3.30ന് പകൽപ്പൂരം, രാത്രി 9 ന് കഥാപ്രസംഗം, 11 ന് എഴുന്നള്ളിപ്പ്, 5 ന് 3 ന് പകൽപ്പൂരം, രാത്രി 9 ന് ഡബിൾ തായമ്പക, 6 ന് രാവിലെ പുഷ്പാഭിഷേകം, 11 ന് ഗജപൂജ, 3ന് പകൽപ്പൂരം, 5 ന് ഭഗവതിക്ക് പൊലീസ് വക ഗാർഡ് ഓഫ് ഓണ‌ർ, 5.30ന് കുടമാറ്റം എന്നിവ നടക്കും.