കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായിചിത്രോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതിസ്‌നേഹവും പരിസ്ഥിതി അവബോധവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 25 കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ 14407 വിദ്യാർത്ഥികൾ പങ്കെടുത്തു. പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങ് ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ മകൻ പി.എസ്. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് എന്നിവർ പങ്കെടുത്തു.