പള്ളൂരുത്തി: പി.എ ഹംസക്കോയ രചിച്ച മൂന്ന് പുസ്തകങ്ങളുടെ കോപ്പികൾ കൊച്ചി താലൂക്കിലെ 36 ലൈബ്രറികൾക്ക് കൈമാറി. പുട്ട് മഹാത്മ്യം, ക്രസിഡ, കടൽ കടന്നുവന്ന മോഹപക്ഷി എന്നീ പുസ്തകങ്ങളുടെ കോപ്പികളാണ് വിതരണം ചെയ്തത്. എൻജിനീയർ കെ.പി. ഹാഷിമിൽ നിന്നും കെ.ജെ. മാക്‌സി എം.എൽ.എ കോപ്പികൾ ഏറ്റുവാങ്ങിയശേഷം കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്് എസ്. സന്തോഷ് കുമാറിന് നൽകി. ചടങ്ങിൽ എൻ.കെ.എം. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. എം.എം. സലിം,അഗസ്റ്റസ് സിറിൾ, പി.എ. ഹംസ കോയ എന്നിവർ സംസാരിച്ചു.