തൃ​ക്കാ​ക്ക​ര​:​ ​ഞ​ങ്ങ​ൾ​ ​വൈ​കി​ ​വ​ന്നാ​ലെ​ന്താ​ണ് ​നേ​ര​ത്തെ​ ​പോ​കു​ന്നി​ല്ലേ​ ​എ​ന്ന് ​ക​ളി​യാ​ക്കി​ ​പ​റ​യാ​റു​ള്ള​തു​ ​പോ​ലെ​യാ​ണ് ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കാ​ര്യം.​ന​ഗ​ര​സ​ഭ​യി​ൽ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രു​ൾ​പ്പ​ടെ​ ​ജോ​ലി​ക്കെ​ത്തുന്ന​ത് ​പ​തി​നൊ​ന്ന് ​മ​ണി​ക്ക് ​ശേ​ഷ​മാ​ണ്.​ ​രാ​വി​ലെ​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന​ ​ആ​ളു​ക​ൾ​ ​മ​ണി​ക്കു​റു​ക​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ണ്.
ന​ഗ​ര​സ​ഭ​യി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​റ​വ​ന്യൂ,​ആ​രോ​ഗ്യം​ ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ചു​രു​ക്ക​ൽ​ ​ചി​ല​ ​ജീ​വ​ന​ക്കാ​ർ​ ​മാ​ത്ര​മാ​ണ് ​സ​മ​യ​ത്തെ​ത്തു​ന്ന​ത്.​ ​വൈ​കി​ട്ട് ​നാ​ലു​മ​ണി​ ​ക​ഴി​ഞ്ഞാ​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​മു​ങ്ങു​ന്ന​തും​ ​പ​തി​വ് ​കാ​ഴ്ച​യാ​ണ്.​ ​മൂ​ന്ന​ര​ ​മു​ത​ൽ​ ​പോ​കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​മൂ​ന്ന​ര​യ്ക്ക് ​ശേ​ഷം​ ​എ​ന്തെ​ങ്കി​ലും​ ​ആ​വ​ശ്യ​വു​മാ​യി​ ​വ​രു​ന്ന​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം​ ​പോ​ലും​ ​കേ​ൾ​ക്കാ​ൻ​ ​ചി​ല​ർ​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​കൗ​ൺ​സി​ല​‌​‌​‌​‌​ർ​മാ​രു​ടെ​ ​ആ​വ​ശ്യം​ ​പോ​ലും​ ​കേ​ൾ​ക്കാ​ൻ​ ​സ​ന്ന​ദ്ധ​രാ​വു​ന്നി​ല്ല.​ ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​കാ​ര്യ​മാ​ണെ​കി​ൽ​ ​പ​റ​യു​ക​യും​ ​വേ​ണ്ട.​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​വ​ന്നു​ ​പോ​വു​ന്ന​ ​സ​മ​യം​ ​ആ​ർ​ക്കു​മ​റി​യി​ല്ല.​ ​ലാ​ ​ബു​ക്കി​ൽ​ ​ഇ​തൊ​ന്നും​ ​കൃ​ത്യ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്താ​റു​മി​ല്ല.​ ​ഭ​ര​ണ​സ​മ​തി​ ​ശ്ര​ദ്ധി​ക്കാ​റുമില്ല.