
തോപ്പുംപടി: പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ദിശാബോർഡിൽ സുപ്രസിദ്ധമായ കൂനൻകുരിശ് പള്ളിയുടെ പേര് തെറ്റിപ്പോയി. ചുള്ളിക്കൽ ടിപ്പ് ടോപ്പ് അസീസ് മൈതാനത്തിന് മുൻവശം സ്ഥാപിച്ച ബോർഡിലാണ് കൂനൻ കുരിശ് എന്നതിന് പകരം കുര്യാക്കോസ് ചർച്ച് എന്ന് എഴുതിയത്. ഇതേ ബോർഡിൽ തന്നെ മട്ടാഞ്ചേരി, സിനഗോഗ് (ജൂതപ്പള്ളി) എന്നീ സ്ഥലങ്ങളും രേഖപ്പെടുത്തിയിട്ടുണെങ്കിലും അവയിൽ തെറ്റില്ല. ദൂരെ നിന്നുവരുന്ന ടൂറിസ്റ്റുകൾക്കായാണ് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചത്.