cancer

കൊച്ചി: കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെ ജില്ലയിൽ നടത്തിയ പരിശോധനയിൽ 2,495 പുതിയ രോഗബാധിതരെ കണ്ടെത്തി. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പറഞ്ഞു.

വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം കാൻസർ പിടിപെടുന്നതിനു കാരണമാകുന്നു. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ കാൻസറിനെ ചെറുക്കാമെന്നും ഡോ.വി. ജയശ്രീ പറഞ്ഞു.