v

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. നിലവിലെ കൊവിഡ് സ്ഥിതിയും നിയന്ത്രണങ്ങളും വിലയിരുത്താൻ സർക്കാർ തലത്തിൽ യോഗം ചേരുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.