കളമശേരി: പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ എക്സ്-റേ മെഷീൻ തകരാറിലായിട്ട് മൂന്നാഴ്ച. എക്‌സ്-റേ എടുക്കേണ്ടവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഫ്ളോർ വർക്ക് നടക്കുന്നതിനാൽ മെഷീൻ അഴിച്ചുവച്ചിരിക്കുകയാണ്. പ്രശ്നം വൈകാതെ പരിഹരിക്കുമെന്ന് ഇ.എസ്.ഐ.മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.