ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ പ്രൊഫ. എം.കെ. സാനു സന്ദർശിച്ചു. 2023 - 24 വർഷങ്ങളിലായി നടക്കുന്ന സർവ്വമതസമ്മേളന ശതാബ്ദി വിപുലമായി സംഘടിപ്പിക്കുമെന്നും ഇക്കാര്യത്തിൽ സാനു മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടാകണമെന്നും സ്വാമി അഭ്യർത്ഥിച്ചു. അദ്വൈതാശ്രമത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായിരുന്ന എ.ബി. സാബു, ബാലു ബാഹുലേയൻ എന്നിവരും സാനുവിനൊപ്പം ഉണ്ടായിരുന്നു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തനും പങ്കെടുത്തു.