കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ലോക കാൻസർ ദിനത്തിൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആറ് പഞ്ചായത്തുകളുടെ കീഴിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചു. സ്ഥാപനങ്ങളിലെത്തുന്നവരിൽ കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിക മുരളീധരൻ , ബീന ഗോപിനാഥ് ലതാജ്ഞലി മുരുകൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലി, മാത്യൂസ് കല്ലറയ്ക്കൽ ഡോ. ഗോപിക എന്നിവർ പങ്കെടുത്തു.