ആലുവ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി പാറയിൽവീട്ടിൽ അൻസിലിനെ (30) കാപ്പചുമത്തി ജയിലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട്, കുന്നത്തുനാട്, ഹിൽപാലസ് തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. നാല് മോഷണക്കേസുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. റൂറൽ ജില്ലയിൽ ഓപ്പറേഷൻ ഡാർക്ക്ഹണ്ടിന്റെ ഭാഗമായി ഇതുവരെ 34 പേരെ കാപ്പചുമത്തി ജയിലിൽ അടച്ചു. 31 പേരെ നാടുകടത്തി.