കൊച്ചി: ആർ.എം.എസ് ഇ.കെ ഡിവിഷന്റെ 2022 ഒന്നാംപാദത്തിലെ ഡിവിഷണൽതല തപാൽ അദാലത്ത് 23ന് രാവിലെ 11ന് എറണാകുളം ആർ.എം.എസ് ഇ.കെ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് ഓൺലൈനായി നടക്കും. പങ്കെടുക്കേണ്ടവർ സൂപ്രണ്ട് ആർ.എം.എസ് ഇ.കെ ഡിവിഷൻ കൊച്ചി 682011 എന്ന വിലാസത്തിലോ srmekdn.keralapost@gmail.com എന്ന ഇമെയിൽ വിലാസത്തിലോ പരാതികൾ അയക്കണം. പരാതികൾ അയക്കുന്ന കവറിന് മുകളിലും ഇമെയിലിലും 'ഡാക് അദാലത്ത്' എന്ന് രേഖപ്പെടുത്തണം. പരാതിക്കാരന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും പരാതിക്കൊപ്പം രേഖപ്പെടുത്തണം. അവസാനതീയതി 18.