കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് ആറ്, എട്ട് വാർഡുകളിലൂടെ ഞെരിയാംകുഴി ഭാഗത്തേക്ക് പോകുന്ന കുടിവെള്ള പൈപ്പ് തകരാർ പരിഹരിച്ച് വിതരണം പുനരാരംഭിച്ചു. രണ്ടു വർഷമായി പൈപ്പ് തകർന്ന് കുടിവെള്ളം തടസപ്പെട്ടിരുന്നു. വാട്ടർ അതോറി​റ്റി അസിസ്​റ്റന്റ് എൻജിനീയർ പ്രശാന്ത് നായർ, ലൈൻമാൻ കെ.കെ. ശ്രീകുമാർ, ടി.എൻ. മധു എന്നിവരുടെ ശ്രമഫലമായാണ് എഴുപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമുണ്ടാക്കിയത്.