കളമശേരി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ നടന്ന കാൻസർ ദിനാചരണത്തിൽ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കലാകേശവൻ അദ്ധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ.എം.വി.പിള്ള ഉദ്ഘാടനം ചെയ്‌തു.

അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്റർനാഷണൽ ലെവൽ മൾട്ടിപ്പിൾ മൈലോമ ഡിറ്റക്ഷൻ പ്രോഗ്രാമിൽ സി.സി.ആർ.സി.യും ഭാഗമാകും.

ആർ.എം.ഒ. പോൾ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഡോ.പി.ജി .ബാലഗോപാൽ, ഡോ.ബാബു മാത്യൂസ്, ഡോ.കെ.എസ്. ഷിനു, സാബു ചെറിയാൻ, ഡോ.ശ്രദ്ധ ശിവദാസ്, ഡോ.സിഷാലിസ് എബ്രഹാം, ഡോ.സ്റ്റെഫി അബി, ഡോ.അനിത പോൾ എന്നിവർ സംസാരിച്ചു.