മൂവാറ്റുപുഴ: മുതുകല്ല് കോളനിക്ക് ഭീഷണിയായി മണ്ണെടുപ്പ്. ആരക്കുഴ ഗ്രാമപഞ്ചായത്ത് 13 -ാം വാർഡിലെ മുതുകല്ല് കോളനിക്ക് താഴ്ഭാഗത്താണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. കോളനിക്ക് താഴെ വലിയൊരു കുന്നിൻ പ്രദേശം ഇടിച്ചു നിരത്തി. മാസങ്ങൾക്ക് മുമ്പ് മുതുകല്ലിൽ അനധികൃത മണ്ണെടുപ്പിനെ തുടർന്ന് കനാൽ ഇടിഞ്ഞിരുന്നു. നൂറ് കണക്കിന് കുടുംബങ്ങളാണ് മുതുകല്ല് കോളനിയിൽ താമസിക്കുന്നത്. അനധികൃത മണ്ണെടുപ്പ് വിവരം അറിഞ്ഞിട്ടും അധികൃതർ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.