fire

കാലടി: കാലടി പഞ്ചായത്തിൽ മേക്കാലടിയിൽ ബ്രൈറ്റ് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. രാവിലെ പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്. അങ്കമാലിയിൽ നിന്നെത്തിയ ആറ് ഫയർഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്. മേക്കാലടി സ്വദേശി മൂക്കുട റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. രായമംഗലം സ്വദേശി ബേസ് പോൾ വാടകക്കെടുത്ത് ഫാക്ടറി നടത്തി വരുന്നുത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഉണങ്ങാത്ത പ്ലൈവുഡ് സ്റ്റോക്കിൽ ഉണ്ടായതിനാൽ വൻ അപകടം ഒഴിവായി. ആളപായമോ പരിക്കോ സംഭവിച്ചില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ലക്ഷം കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.