കൊച്ചി: ഡെമോക്രാറ്റിക് ലേബർ പാർട്ടി (ഡി.എൽ.പി) ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ അഞ്ചലശേരി, എം.എസ്. അരുണൻ, എൻ.കെ. അജയഘോഷ്, സി.എ. കരുണൻ, കമലാസനൻ, ശശികലരഘു എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി അഡ്വ. ലിബ ശശിധരൻ (പ്രസിഡന്റ്), സന്തോഷ് പെരുമ്പടന്ന, കമലാസനൻ, പി.എം. ജയപ്പൻ (വൈസ് പ്രസിഡന്റുമാർ),​ സുരേന്ദ്രൻ ഞാറക്കൽ (സെക്രട്ടറി), ജോഷി ഇടക്കൊച്ചി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.