ആലുവ: ഭൂമി തരംമാറ്റൽ നടപടി ലഘൂകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ടി.എൻ. സോമൻ ആവശ്യപ്പെട്ടു. ഒന്നര വർഷം കഴിഞ്ഞിട്ടും രണ്ടു സെന്റും മൂന്നു സെന്റും വസ്തുവുള്ളവർ റവന്യൂ ഓഫീസുകളിൽ ഭൂമിതരം മാറ്റുന്നതിനായി നെട്ടോട്ടമോടുകയാണ്. നടപടിക്രമങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ ഇനിയും ദുഃഖവാർത്തകൾ കേൾക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റവന്യുവകുപ്പ് ഇടപെടലുകൾ നടത്തണമെന്നും ആത്മഹത്യ ചെയ്ത സജീവന്റെ കുടുംബത്തിന് മതിയായ സാമ്പത്തികസഹായം നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.