പറവൂർ: ഏഴിക്കര പഞ്ചായത്തിലെ വനിതാകൂട്ടായ്മകൾക്ക് പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ജെ.എൽ.ജി വായ്പ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ഡി. വിൻസെന്റ്, എം.എ. നസീർ, എം.എസ്. രതീഷ്‌, കെ.എസ്. ബിനോയ്‌, ടി.ഡി. ജോസഫ്‌, സീന സജീവ്‌, എൻ.എൻ. ഗോപു, എം.കെ. മജീദ്‌,കെ.വി. സനീഷ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് പി.എ. അൻവർ എന്നിവർ പങ്കെടുത്തു.