intuc

കൊച്ചി: മത്സ്യത്തൊഴിലാളി കോയിക്കൽ സജീവൻ ഭൂമി തരംമാറ്റി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതിൽ ഉത്തരവാദികളായ റവന്യൂ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.

ഭൂമി തരംമാറ്റ വിഷയത്തിൽ ജില്ലാ കളക്ടർ അടിയന്തരമായ അദാലത്ത് നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സൈമൺ ഇടപ്പള്ളി, എ.എൽ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.