അങ്കമാലി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ബഡ്‌ജറ്റ് പൊതുജന വിരുദ്ധവും യുവജന വിരുദ്ധവുമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.അങ്കമാലിയിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യക്കോസ്, യദു വേലായുധൻ എന്നിവർ സംസാരിച്ചു.