മരട്: വൈറ്റില ശിവസുബ്രഹ്മണ്യ-ദേവി ക്ഷേത്രത്തിലെ താലപ്പൊലി 7ന് നടക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ. ഏഴിന് പുലിയന്നൂർമന അനിയൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജ. വൈകിട്ട് 8ന് പഞ്ചവാദ്യം. 8.30ന് കളമെഴുത്തും പാട്ടും. 9.30ന് താലപ്പൊലി എഴുന്നള്ളിപ്പ്.