
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഗ്രേഡ് 3) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി ബിരുദാനന്തര ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 38,430 രൂപ. അപേക്ഷാഫീസ് ജനറൽ, ഒ .ബി.സി എന്നിവർക്ക് 735 രൂപ, എസ്.സി, എസ്.ടിക്ക്: 145 രൂപ. കുസാറ്റിന്റെ വെബ്‌സൈറ്റായ www.recruit.cusat മുഖേന മാർച്ച് രണ്ടുവരെ അപേക്ഷിക്കാം.