
കൊച്ചി: ഒമാൻ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ അലി അൽ സാബിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘം കൊച്ചിയിലെ നാവികത്താവളം സന്ദർശിച്ചു.
നാവികത്താവളം മേധാവി വൈ് അഡ്മിറൽ എം.എ. ഹംപിഹോളിയുമായി ചർച്ച നടത്തി. വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നിർമ്മിക്കുന്ന കൊച്ചി കപ്പൽശാല, നാവികസേനയുടെ പരിശീലനകേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. ഡൽഹിയിൽ നടന്ന ഇന്തോ-ഒമാൻ സംയുക്ത സൈനിക സഹകരണ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് സംഘം എത്തിയത്.