
കൊച്ചി : ലോക കാൻസർ ദിനത്തോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി ബോധവത്കരണ ക്ലാസുകൾ നടത്തി. സംസ്ഥാന ചെയർമാൻ പി.ആർ. പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യു, ജില്ലാ പ്രസിഡന്റ് കുമ്പളം രവി എന്നിവർ സംസാരിച്ചു.