
കൊച്ചി: ഫോർട്ടുകൊച്ചി താമരപ്പറമ്പ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ബി.ജെ.പി തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. താമരപ്പറമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ഡി.സി.സി സെക്രട്ടറി കെ.എം. റഹിം ഉദ്ഘാടനം ചെയ്തു. പശ്ചിമകൊച്ചിയുടെ വികസനത്തിന് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവും കൗൺസിലറുമായ അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു.
നോർത്ത് മണ്ഡലം പ്രസിഡന്റ് ഷംശു, സൗത്ത് മണ്ഡലം പ്രസിഡന്റ് പി. ഡി. വിൻസെന്റ്, സോളി ജോസഫ്, ജോർജ് പി.എഫ്, പ്രശാന്ത്, ടി.എ. ജോൺ, സബിന നൗഫൽ, ജയപ്രിയ, സുൽഫത്, ആന്റണി അൻസിൽ എന്നിവർ പങ്കെടുത്തു.