വൈപ്പിൻ: കഴിഞ്ഞ ഒരു വർഷത്തിലധികമായി വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാന പാതയിലെ ചെറുവാഹനങ്ങൾക്ക് ഭീഷണിയായിരുന്ന റോഡിന്റെ വശങ്ങളിലെ ഉയരവ്യതാസത്തിന് പരിഹാരമാകുന്നു. റോഡ് രണ്ട് വട്ടം ടാറിംഗ് നടത്തിയപ്പോൾ റോഡ് ക്രമത്തിലധികം ഉയരുകയും വശങ്ങൾ താഴുകയുമായിരുന്നു.

വലിയ വാഹനങ്ങൾ അരിക് ചേർന്ന് വരുമ്പോൾ ചെറുവാഹനങ്ങൾ വശങ്ങളിലേക്ക് മറിയുന്നതിന് സാദ്ധ്യത ഏറെയായിരുന്നു. അപകടങ്ങളും പതിവായിരുന്നു. കടകളിലും ഓഫീസുകളിലും കയറുന്നതിന് വണ്ടികൾ പാർക്ക് ചെയ്യുമ്പോഴും ഉയരവ്യത്യാസം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. റീ ടാറിംഗ് നിലച്ചതോടെ നിർമ്മാണം നീളുകയായിരുന്നു. വശങ്ങളിൽ ടാറിംഗ് നടത്താനുള്ള മുന്നൊരുക്കമാണ് നിലവിൽ നടക്കുന്നത്.