മുവാറ്റുപുഴ :ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മുവാറ്റുപുഴ നഗരസഭ എട്ടാം വാർഡിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കാവുങ്കര വനിതാസെന്ററിൽ നടന്ന സെമിനാർ വാർഡ് കൗൺസിലർ ഫൗസിയ അലി ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലെ കാൻസറും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തെ ഡോ. കെ.എ. ജസ്‌ന ക്ലാസെടുത്തു.. എട്ടാം വാർഡ് എ.ഡി.എസ് ചെയർപേഴ്സൺ മുബീന ഫൈസൽ, വൈസ് ചെയർപേഴ്സൺ ആതിക്ക അഷ്‌റഫ്‌,ആശവർക്കർ ജാസ്മിൻ, അങ്കണവാടി ടീച്ചർ സതി, വാർഡ് നിവാസികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.