കൊച്ചി: കൊച്ചി കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നീളാൻ സാദ്ധ്യത. ഒക്ടോബറിൽ ഉദ്ഘാടനം നടത്താമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കെട്ടിട നിർമാണത്തിനായി ഇതുവരെ ചെലവഴിച്ച തുകയെക്കുറിച്ച് ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ നിർമ്മാണം തടസ്സപ്പെട്ടു. ഇതുവരെ ചെലവാക്കിയ തുകയുടെ കൃത്യമായ കണക്കും ഇനിയാവശ്യമുള്ള പണത്തിന്റെ കണക്കും ഫിനാൻസ് കമ്മിറ്റിക്ക് മുന്നിൽ കാണിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കണക്കുകൾ തദ്ദേശ വകുപ്പ് എൻജിനീയറെ കാണിച്ച് സാക്ഷ്യപ്പെടുത്തി ഫിനാൻസ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കണം. എന്നിട്ടേ,​ ബാക്കിപ്പണിയിലേക്ക് കടക്കാനാകൂ.