കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ കൊയ്തുമെതി യന്ത്രത്തിന്റെ വാടക കുറക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം വില്ലേജ് കമ്മിറ്റി കൃഷി ഓഫീസർക്ക് നിവേദനം നൽകി. മണിക്കൂറിന് 2000 രൂപയാണ് യന്ത്രവാടക ഇത് 1500 രൂപയാക്കി കുറക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിൽ
65 ഹെക്ടർ പാടത്താണ് ഇത്തവണ മുണ്ടകൻ കൃഷി നടത്തിയിരിക്കുന്നത്.
സി പി എം ലോക്കൽ സെക്രട്ടറി വർഗീസ് മാണി, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, കെ.കെ. രാജ്കുമാർ, സന്ധ്യമോൾ പ്രകാശ്, സി.വി. ജോയി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.