
ഇടപ്പള്ളി: അഞ്ചുമന ദേവീക്ഷേത്രത്തിലെ നിലവിലുള്ള കോൺക്രീറ്റ് കൊടിമരം നീക്കി തേക്കിൻ തടിയിൽ ചെമ്പുതകിട് പൊതിഞ്ഞ് പുനർനിർമ്മിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണസമാജം പ്രസിഡന്റ് എം.എൻ സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം എ.ജി മോഹനൻ ജനറൽ കൺവീനറായി 101 പേരുൾപ്പെട്ട നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടും സ്ഥപതി വൈക്കം സോമൻ ആചാരിയുമാണ് ധ്വജം രൂപകല്പന ചെയ്തത്.
ക്ഷേത്രസന്നിധിയിൽ കൊടിമര നിർമ്മാണ കമ്മിറ്റിയുടെ ഓഫീസും കൗണ്ടറും വാസ്തുവിദ്യാ വിദഗ്ദ്ധൻ വൈറ്റില കിട്ടാമരവി ഉദഘാടനം ചെയ്തു.