sulaiman

കൊച്ചി: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ ദേശീയ പ്രസിഡന്റും പാർലമെന്റ് അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകൻ സുലൈമാൻ ഖാലിദ് സേട്ട് (71) നിര്യാതനായി. കടവന്ത്രയിലെ മകളുടെ വസതിൽ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് 3.30ന് കൊച്ചി കപ്പലണ്ടിമുക്കിലെ പടിഞ്ഞാറേ പള്ളി കബർസ്ഥാനിൽ. മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്‌നം ഖാലിദ്. മകൾ : ഫാത്തിമ നൂറൈൻ. മരുമകൻ: ഹിഷാം ലത്തീഫ് സേട്ട്. മുസ്ളിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്‌റ, റഫിയ, ദസ്‌ലീൻ എന്നിവർ സഹോദരങ്ങളാണ്.

ഇംഗ്ലീഷ്, ഉറുദു ഭാഷകിളിൽ പ്രാവിണ്യം നേടിയ അദ്ദേഹം ഈ രംഗത്തും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് മാസികയായ ക്രസന്റിന്റെ പത്രാധിപരായിരുന്നു.