കളമശേരി: ദേശീയപാതയിൽ കളമശേരി നഗരസഭ ഓഫീസിനു മുന്നിൽ നിയന്ത്രണം തെറ്റിയ കാർ മെട്രോ തൂണിലേക്ക് ഇടിച്ചു കയറി കാർ യാത്രക്കാർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന കൊല്ലം കുമാരങ്കുടി ലക്ഷ്മി വിലാസത്തിൽ സുധാംശു (52), തൃശൂർ വെങ്ങിനാചേരി ബാലചന്ദ്രൻ പിള്ള (62), തൃശൂർ കല്ലേറ്റുകര ആനക്കാതിൽ വീട്ടിൽ ശ്രീകുമാർ (44) എന്നിവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.