കൊച്ചി: വെണ്ണല സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല വായ്പാ പദ്ധതി നടപ്പാക്കിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ലാഭവിഹിത വിതരണം നടത്തി. നാമമാത്ര പലിശ നിരക്കിൽ 1000 രൂപ മുതൽ 50,000 രൂപ വരെ വ്യക്തികൾക്കും ചെറുകിട കച്ചവടക്കാർക്കും വായ്പ നൽകി 52 ആഴ്ചകൾ കൊണ്ട് തിരിച്ച് പിടിക്കുന്ന സംവിധാനമാണ് മുറ്റത്തെ മുല്ല. ശ്രേയസ് അയൽക്കൂട്ടത്തിനുള്ള 1,67,930 രൂപയുടെ ലാഭവീതം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അയൽക്കൂട്ടം ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. എം.എൻ.ലാജി അദ്ധ്യക്ഷയായി. കൗൺസിലർ സി.ഡി.വത്സലകുമാരി, ഡി.ബി.ദീപ, ടി.എസ്.ഹരി, ടി.ആർ.നമകുമാരി, വിനിതാശ്യാം,അജിത.പി.ഡി എന്നിവർ സംസാരിച്ചു.